
ന്യൂഡൽഹി: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഒപ്പം പ്രധാന മേഖലകളിൽ ഇന്ത്യയുടെ പുരോഗതി വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ, ഐടി, നവീകരണം എന്നീ മേഖലകളിൽ ശ്രീ വൈഷ്ണവ് സംഭാവനകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
"കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ജന്മദിനാശംസകൾ. ഐ.ടി, നവീകരണം, സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയുടെ മുന്നേറ്റം വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം അഭിനന്ദനീയമായ ശ്രമങ്ങൾ നടത്തുന്നു. അദ്ദേഹത്തിന് ദീർഘവും ആരോഗ്യകരവുമായ ജീവിതം നൽകട്ടെ" - പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.