
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും(BJP office). ദീൻ ദയാൽ ഉപാധ്യായ മാർഗിൽ 30,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്താണ് ഡൽഹി ബിജെപിയുടെ പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പണ്ഡിറ്റ് പന്ത് മാർഗിൽ പ്രവർത്തിച്ചിരുന്ന പഴയ സംസ്ഥാന ഓഫീസിന് പകരമായാണ് പുതിയ ഓഫീസ് നിർമിച്ചത്.
ഓഫീസ് ഉദ്ഘാടനത്തിൽ പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ചടങ്ങിൽ പങ്കെടുക്കും. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡൽഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്ദേവ്, കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കൗൺസിലർമാർ, പാർട്ടി പ്രവർത്തകർ എന്നിവരും സാന്നിധ്യം അറിയിക്കും. അതേസമയം, വാടക ഓഫീസുകളിലോ താൽക്കാലിക ഓഫീസുകളിലോ പ്രവർത്തിച്ചിരുന്ന ഡൽഹി ബിജെപിക്ക് ഇത് ഒരു പ്രധാന നാഴികക്കല്ലായിരിക്കും.