
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം.1950 സെപ്തംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും പാർട്ടിയിൽ പടിപടിയായി ഉയർന്ന മോദി 2001 മുതൽ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം ഏറ്റുവാങ്ങിയെങ്കിൽ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാൻ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു.