സ്വപ്ന പദ്ധതി: ലോക്കോമോട്ടീവ് ഫ്ലാഗ് ഓഫിനൊരുങ്ങി മർഹോറ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാർ | Narendra Modi

3,000 കോടി രൂപയിലധികം വില വരുന്ന പദ്ധതിയാണിത്.
locomotive
Published on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാർ സന്ദർശനത്തിന് എത്തും(Prime Minister). ബീഹാറിലെ മർഹോറ ഫാക്ടറിയിൽ നിർമ്മിച്ച ആദ്യത്തെ ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. റിപ്പബ്ലിക് ഓഫ് ഗിനിയയ്ക്ക് വേണ്ടിയാണ് ലോക്കോമോട്ടീവ്‌കൾ നിർമിച്ചത്.

മൂന്ന് വർഷത്തിനുള്ളിൽ 150 ലോക്കോമോട്ടീവുകൾ സിംഫെറിന്റെ സിമാൻഡോ ഇരുമ്പയിര് പദ്ധതിക്കായി വിതരണം ചെയ്യുമെന്ന് ആഫ്രിക്കയിലെ ഗിനിയയുമായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. 3,000 കോടി രൂപയിലധികം വില വരുന്ന പദ്ധതിയാണിത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ 37 ലോക്കോമോട്ടീവുകൾ ഗിനിയയ്ക്ക് വിതരണം ചെയ്യും. അടുത്ത സാമ്പത്തിക വർഷത്തിൽ 82 ഉം, 31 എണ്ണം മൂന്നാം വർഷവും വിതരണം ചെയ്യാനുമാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രി സന്ദർശനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com