
അഗർത്തല: തെക്കൻ ത്രിപുരയിലെ ഉദയ്പൂരിൽ 524 വർഷം പഴക്കമുള്ള ത്രിപുര സുന്ദരി ക്ഷേത്രം പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും(Tripura Sundari Temple). 51 ശക്തിപീഠങ്ങളിൽ ഒന്നായ പുനർനിർമ്മിച്ച മാതാ ത്രിപുര സുന്ദരി ക്ഷേത്രമാണ് പ്രധാനമന്ത്രി ഭക്തർക്ക് സമർപ്പിക്കുക.
പാലത്താന ഹെലിപാഡിൽ നിന്ന് ക്ഷേത്രം വരെ 12 കിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷം തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ചടങ്ങ് നിർവഹിക്കുക. അതേസമയം ക്ഷേത്ര സമർപ്പണത്തിന്റെ പ്രധാന മന്ത്രി എത്തുന്നതിനാൽ, കനത്ത സുരക്ഷാ നടപടികളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുൻപ് 2019 ഏപ്രിൽ 7 നാണ് അദ്ദേഹം മാതാ ത്രിപുര സുന്ദരി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തിയിട്ടുള്ളത്.