
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ 93-ാം ജന്മവാർഷിക ദിനമായ ഇന്ന്, അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Former Prime Minister Manmohan Singh). ഒപ്പം പൊതുജീവിതത്തിൽ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി ഓർത്തു. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലി അറിയിച്ചത്.
"മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. പൊതുജീവിതത്തിലെ ദീർഘകാലങ്ങളിൽ അദ്ദേഹം നമ്മുടെ രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ ഞങ്ങൾ സ്മരിക്കുന്നു" - പ്രധാനമന്ത്രി എക്‌സിൽ എഴുതി.