
ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി(Prime Minister Narendra Modi). ഞായറാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ഈ മാസം ആദ്യം രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്.
അതേസമയം കൂടിക്കാഴ്ചയിൽ ഉണ്ടായ ചർച്ചാ വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കൂടികാഴ്ച്ച സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് എക്‌സ് അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്.