
ചുരാചന്ദ്പൂർ: മണിപ്പൂരിലെ സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi). മണിപ്പൂർ നഗര റോഡുകൾ, ഡ്രെയിനേജ്, ആസ്തി മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 3,600 കോടിയിലധികം രൂപയും 5 ദേശീയ പാത പദ്ധതികൾക്കായി 2,500 കോടിയിലധികം രൂപയും പദ്ധതിയിൽ പ്രഖ്യാപനമുണ്ട്.
മാത്രമല്ല; ഇന്ത്യയുടെ പുരോഗതിയുടെ ഒരു പ്രധാന സ്തംഭമാണ് മണിപ്പൂരെന്നും മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മണിപ്പൂരിലെ കുന്നുകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്നും അവ കഠിനാധ്വാനത്തെ പ്രതീകപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.