
ന്യൂഡൽഹി: ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു(Mahila Rojgar Yojana). ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും സഹ മന്ത്രിമാരുടെയും സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഡൽഹിയിൽ നിന്നാണ് പ്രധാനമന്ത്രി മോദി പദ്ധതിക്ക് തുടക്കമിട്ടത്.
ബീഹാറിലുടനീളമുള്ള 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ നേരിട്ട് കൈമാറുന്നതാണ് പദ്ധതി. 7,500 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പദ്ധതി പ്രകാരം ബീഹാറിലെ 75 ലക്ഷം സ്ത്രീകൾക്ക് തുക കൈമാറി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പദ്ധതിയുടെ ഉദ്ഘാടനം എന്നത് ശ്രദ്ധേയമാണ്.