
ന്യൂഡൽഹി: സുപ്രധാന ദ്വിരാഷ്ട്ര സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി(bilateral visit). ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ദ്വിരാഷ്ട്ര സന്ദർശനത്തിൽ ബ്രിട്ടണിലും മാലിദ്വീപിലുമാണ് സന്ദർശനം നടത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണപ്രകാരം ജൂലൈ 23,24 തീയതികളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കും മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി യാത്ര നടത്തുന്നത്.
മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയായിരിക്കും.