
ഷിംല: ഹിമാചൽ പ്രദേശിലെ ദുരന്തബാധിത പ്രാദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi). മാണ്ഡി, കുളു ജില്ലകളിലെ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ് അദ്ദേഹം വ്യോമനിരീക്ഷണം നടത്തിയത്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തലിന്റെ ഭാഗമായിട്ടായിരുന്നു നിരീക്ഷണം. അതേസമയം സംസ്ഥാനത്ത് മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം4,122 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. മാത്രമല്ല; മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് 370 ജീവനുകൾ പൊലിഞ്ഞു.