ഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീംകോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്'.- അദ്ദേഹം എക്സിൽ കുറിച്ചു.
അതേ സമയം, ചീഫ് ജസ്റ്റിസിന് നേരെ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. അത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.