
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(high-level meeting). ഇന്ന് വൈകുന്നേരം 6 മണിക്കാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പടെയുള്ള ഉന്നതതല മന്ത്രിമാരും സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ ഉൾപ്പടെയുള്ളവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. കൃഷി, ഐടി മന്ത്രാലയങ്ങളും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.