
ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യ ദിനത്തിൽ "വീക്ഷിത് ഭാരത് റോസ്ഗർ യോജന" പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Independence Day). സ്വകാര്യ മേഖലയിൽ ആദ്യ ജോലി നേടുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് 15,000 രൂപ ലഭിക്കുമെന്നതാണ് വീക്ഷിത് ഭാരത് റോസ്ഗർ യോജന പദ്ധതി.
ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയ്ക്കാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. 3.5 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതേസമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി അംഗീകരിച്ചതായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം.