
മോതിഹാരി: ബീഹാറിലെ മോതിഹാരിയിൽ 4 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു(Narendra Modi). രാജേന്ദ്ര നഗർ ടെർമിനൽ- ന്യൂഡൽഹി, ബാപുധാം മോത്തിഹാരി-ഡൽഹി, ദർഭംഗ, ലക്‌നൗ, മാൾഡ ടൗൺ എന്നിവിടങ്ങളിലൂടെ ഭാഗൽപൂർ വഴി അമൃത് ഭാരത് ഓടും.
തീവണ്ടികൾക്കു പുറമെ പ്രധാനമന്ത്രി 7,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന്റെ 40,000 ഗുണഭോക്താക്കൾക്കായി 160 കോടിയിലധികം രൂപ, ബീഹാറിലെ ഏകദേശം 61,500 സ്വയം സഹായ ഗ്രൂപ്പുകൾക്ക് 400 കോടി രൂപ, സ്ത്രീ സ്വയം സഹായ ഗ്രൂപ്പുകൾക്ക് 10 കോടി രൂപയും അനുവദിച്ചു.
ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.