
പട്ന : ബീഹാറിലെ പിപ്ര ശിവ ക്ഷേത്രത്തിലെ പൂജാരിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മോതിഹാരിയിലെ പിപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ക്ഷേത്രപരിസരത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.പിപ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ പിപ്ര ശിവ് മന്ദിറിലാണ് ഈ സംഭവം. വ്യാഴാഴ്ച രാവിലെ ഗ്രാമവാസികൾ ക്ഷേത്രത്തിലെത്തിയപ്പോൾ ക്ഷേത്രപരിസരത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ പൂജാരിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ രോക്ഷാകുലരായ ഗ്രാമവാസികൾ മുതിർന്ന ഉദ്യോഗസ്ഥരെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
വിവരം ലഭിച്ചയുടനെ പിപ്ര പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
ഈ ക്രൂരമായ കൊലപാതകത്തിൽ ഗ്രാമവാസികൾക്കിടയിൽ വലിയ രോഷമുണ്ട്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാധ്യമായ എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.