
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 58 രൂപ കുറച്ചു. പെട്രോൾ, ഡീസൽ വിലകൾ പോലെ തന്നെ, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും അടിസ്ഥാനമാക്കിയാണ് പാചക വാതക സിലിണ്ടർ വിലയും നിശ്ചയിക്കുന്നത്. സാധാരണയായി എല്ലാ മാസവും ഒന്നാം തീയതിയാണ് ഈ വിലകൾ നിശ്ചയിക്കുന്നത്.
അടുത്ത കാലത്തായി ഗ്യാസ് സിലിണ്ടർ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ന്, ജൂലൈ 1 ന്, ഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച്, വാണിജ്യ ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില 58 രൂപ യാണ് കുറിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ്ഇല കുറച്ചത്.
കഴിഞ്ഞ മാസം ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1881 രൂപയായിരുന്നു. ഇപ്പോൾ ഇത് 58 രൂപ കുറച്ചു, 1822 രൂപയ്ക്ക് ആണ് വിൽപ്പന നടക്കുന്നത്.
വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം സിലിണ്ടറിന് 868.50 രൂപയായി തുടരുന്നു.