
പട്ന : വിവാഹ ചടങ്ങിനിടെ ഉണ്ടായ സഘർഷത്തിനൊടുവിൽ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ നിന്ദ്ര ദക്ഷിണ്‍ പട്ടി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. പഴയ തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു. പ്രദേശവാസിയായ അമൻ കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഗ്രാമവാസിയായ ഇന്ദ്രപാലിന്റെ മകൾ സുനിതയുടെ വിവാഹം ബുധനാഴ്ച രാത്രി നടക്കുകയായിരുന്നു. വിവാഹ ഘോഷയാത്ര എത്തിയതിനുശേഷം, രാത്രി 11 മണിയോടെ ദ്വാരപൂജയുടെ ചടങ്ങുകൾ നടക്കുകയായിരുന്നു. ഈ സമയത്ത്, ഇന്ദ്രപാലിന്റെ ബന്ധു സുരേഷും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. സുരേഷിനും അതേ ഗ്രാമത്തിലെ അമനും തമ്മിൽ പണത്തെച്ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ചടങ്ങിൽ സുരേഷിനെ കണ്ടയുടനെ അമൻ കോപാകുലനാകുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അത് താമസിയാതെ ഒരു സംഘർഷമായി മാറുകയും ചെയ്തു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം കയ്യാങ്കളിയിയിൽ എത്തുകയും. ഏറ്റുമുട്ടലിൽ, അമൻ ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയുമായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തയുടൻ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് രാഘവേന്ദ്ര സിംഗ് വൻ പോലീസ് സംഘവുമായി സ്ഥലത്തെത്തി. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.