President's Police Medals announced, Malayali officer gets medal for gallantry

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു: മലയാളി ഉദ്യോഗസ്ഥന് ധീരതയ്ക്കുള്ള മെഡൽ; കേരളത്തിന് അഭിമാനമായി SP ഷാനവാസ് അബ്‌ദുൾ സാഹിബും M രാജേന്ദ്രനാഥും | President's Police Medals

എസ്.ഐ ഷിബു ആർ.എസ്. ആണിത്
Published on

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ കേരളത്തിന് വലിയ നേട്ടം. ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്.ഐ ഷിബു ആർ.എസ്. ധീരതയ്ക്കുള്ള മെഡലിന് അർഹനായി. കോഴിക്കോട് സ്വദേശിയായ ഷിബുവിന്റെ ധീരമായ ഇടപെടലുകൾ പരിഗണിച്ചാണ് ഈ ബഹുമതി.(President's Police Medals announced, Malayali officer gets medal for gallantry )

കേരള പൊലീസ്, അഗ്നിരക്ഷാ സേന വിഭാഗങ്ങളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥർ വീതം വിശിഷ്ട സേവന മെഡലിന് അർഹരായി. എസ്.പി ഷാനവാസ് അബ്ദുൾ സാഹിബ് (കേരള പൊലീസ്), എം. രാജേന്ദ്രനാഥ് (കേരള ഫയർ സർവീസ്) എന്നിവരാണിവർ. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നീ മലയാളികൾക്കും വിശിഷ്ട സേവന മെഡൽ ലഭിച്ചു.

കേരളത്തിൽ നിന്ന് വിവിധ വകുപ്പുകളിലായി 17 ഉദ്യോഗസ്ഥരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്. കേരള പൊലീസിൽ നിന്ന് എ.എസ്.പി. എ.പി. ചന്ദ്രൻ, ഡി.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, എ.സി.പി. ടി. അഷ്റഫ്, ഡി.എസ്.പി. ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡി.എസ്.പി. ടി. അനിൽകുമാർ, ഡി.എസ്.പി. ജോസ് മത്തായി, സി.എസ്.പി. മനോജ് വടക്കേവീട്ടിൽ, എ.സി.പി. സി. പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ. ടി. സന്തോഷ്‌കുമാർ, എസ്.ഐ. പ്രമോദ് ദാസ് എന്നിവരാണ് അർഹരായത്.

കേരള ഫയർ സർവീസിൽ നിന്ന് എ.എസ്. ജോഗി, കെ.എ. ജാഫർഖാൻ, വി.എ. വേണുഗോപാൽ എന്നിവരും, ജയിൽ വകുപ്പിൽ നിന്ന് ടി.വി. രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ. സതീഷ് ബാബു, എ. രാജേഷ് കുമാർ എന്നിവരും മെഡലിന് അർഹരായി.

Times Kerala
timeskerala.com