ന്യൂഡൽഹി:രാജസ്ഥാനിൽ ബസിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.(President, Vice-President grieves death in Rajasthan bus fire)
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് ചൊവ്വാഴ്ച തീപിടിച്ചു.
ഇരുപത് യാത്രക്കാർ ജീവനോടെ വെന്തുമരിക്കുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.