ഇംഫാൽ: രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ എത്തി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. രാഷ്ട്രപതിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.(President Draupadi Murmu in Manipur)
ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കുന്ന രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണും. വൈകുന്നേരം സ്വീകരണ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.