
ന്യൂഡൽഹി: രാജ്യം സെപ്റ്റംബർ 5 ന് അധ്യാപക ദിനം ആഘോഷിക്കുന്ന വേളയിൽ 45 അധ്യാപകർക്ക് പ്രസിഡന്റ് ദ്രൗപദി മുർമു ദേശീയ അധ്യാപക അവാർഡ് നൽകും(National Teachers' Day). അസാധാരണമായ സമർപ്പണത്തിനും നൂതനമായ അധ്യാപന രീതികൾക്കുമാണ് 45 അധ്യാപകർക്ക് അവാർഡ് സമ്മാനിക്കുക.
സമ്മാനാർഹരായ ഓരോ അവാർഡ് ജേതാവിനും ഒരു പ്രശസ്തി പത്രവും, 50,000 രൂപ ക്യാഷ് പ്രൈസും, ഒരു വെള്ളി മെഡലുമാണ് സമ്മാനമായി നൽകുക. വിദ്യാർത്ഥികളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും അധ്യാപകർ നൽകിയ സംഭാവന കണക്കിലെടുത്താണ് സമ്മാനാർഹരായ അധ്യാപകരെ തിരഞ്ഞെടുത്തത്.