National
ഹരിയാന, ഗോവ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു; ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി കവിന്ദർ ഗുപ്തയും നിയമിതനായി | governors
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് ബ്രിഗേഡിയർ ഡോ. ബി ഡി മിശ്രയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
ന്യൂഡൽഹി: ഹരിയാന, ഗോവ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു(governors). ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി കവിന്ദർ ഗുപ്തയെയും പ്രസിഡന്റ് നിയമിച്ചു. നിയമനപ്രകാരം ഹരിയാന ഗവർണറായി പ്രൊഫസർ ആഷിം കുമാർ ഘോഷും ഗോവ ഗവർണറായി പുസപതി അശോക് ഗജപതി രാജുവും നിയമിതനായി.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് ബ്രിഗേഡിയർ ഡോ. ബി ഡി മിശ്രയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ബി ഡി മിശ്രയ്ക്ക് ശേഷം സ്ഥാനമേറ്റെടുക്കുന്ന കവിന്ദർ ഗുപ്ത ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും മെഹബൂബ മുഫ്തിയുടെ മുഖ്യമന്ത്രിയുടെ കീഴിൽ സംസ്ഥാന ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമാണ്.