ബംഗളൂരു: രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിൽ നയന (19) എന്ന യുവതിയാണ് ജീവനൊടുക്കിയത് (Dowry death). അഞ്ചുമാസം ഗർഭിണിയായിരുന്ന നയന ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് നയന ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
നാഗരാജുവും നയനയും തമ്മിലുള്ള വിവാഹം ഒമ്പത് മാസം മുൻപാണ് നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ നയനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയുമായി വഴക്ക് പതിവായിരുന്നു.
പീഡനം സഹിക്കവയ്യാതെ നയന നേരത്തെ ഭർത്താവിന്റെ വീട് വിട്ടിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതാണ്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി നയന നാഗരാജുവിനൊപ്പം തിരികെ വരികയായിരുന്നു.
തിരികെ വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിലാണ് നയന ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നയനയുടെ ഭർത്താവിനെയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Summary: A 19-year-old pregnant woman, Nayana, committed suicide by setting herself on fire in Ramanagara, Karnataka. Her family alleges dowry harassment and torture from her husband Nagaraju’s family. Despite a prior police complaint, she returned to her husband’s home recently following family pressure. Ramanagara police have registered a case and started an investigation.

