കാൺപൂർ: കാൺപൂരിലെ സാകേത് നഗറിലെ സ്വകാര്യ പ്രീ-സ്കൂളിൽ രണ്ടര വയസ്സുള്ള ഒരു പെൺകുട്ടിയെ മർദ്ദിച്ചതായി പരാതി(teacher). പ്രീ സ്കൂളിൽ പോകാൻ കുട്ടി മടി കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയോട് കാര്യം അന്വേഷിക്കവേയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
അധ്യാപിക തന്നെ മർദിച്ചതായി കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് കുറ്റാരോപിതയായ അധ്യാപികയ്‌ക്കെതിരെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.