
മധുര: തമിഴ്‌നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പൂജ നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah). രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്കും രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
"ഇന്ന് മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പൂജ നടത്താൻ കഴിഞ്ഞതിൽ ഭാഗ്യം തോന്നുന്നു. രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്കും നമ്മുടെ പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടി അമ്മയുടെ അനുഗ്രഹം തേടി പ്രാർത്ഥിച്ചു" - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷാ തമിഴ്‌നാട്ടിലെ മധുരയിൽ എത്തിയത്. ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ, ബിജെപി തമിഴ്നാട് പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.