പ്രണബ്​ മുഖർജിയുടെ മകൻ​ അഭിജിത്​ മുഖർജി വീണ്ടും കോൺഗ്രസിൽ | Abhijit Mukherjee

പ്രണബ്​ മുഖർജിയുടെ മകൻ​ അഭിജിത്​ മുഖർജി വീണ്ടും കോൺഗ്രസിൽ | Abhijit Mukherjee
Published on

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പ്രണബ്​ മുഖർജിയുടെ മകനും മുൻ എം.പിയുമായ​ അഭിജിത്​ മുഖർജി കോൺഗ്രസിൽ മടങ്ങിയെത്തി. പശ്ചിമ ബംഗാൾ പി.സി.സി അധ്യക്ഷൻ ശുവങ്കർ സർക്കാറിന്‍റെ സാന്നിധ്യത്തിലാണ് അഭിജിത് മുഖർജിയുടെ കോൺഗ്രസ് പുനപ്രവേശനം. (Abhijit Mukherjee)

തൃണമൂലിൽ ചേർന്ന് ചെയ്ത കാര്യങ്ങൾ തിരുത്താനാണ് താൻ കോൺഗ്രസിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആവശ്യപ്പെട്ട പ്രകാരമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്നും തനിക്ക് തെറ്റ് മനസിലായെന്നും അഭിജിത് മുഖർജി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com