
ബെംഗളൂരു: മുൻ എംപിയും സസ്‌പെന്‍ഡു ചെയ്‌ത ജെഡി(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാല് ലൈംഗിക പീഡന, ബലാത്സംഗ കേസുകളിൽ ഒന്നിൽ അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വെള്ളിയാഴ്ചയാണ് പ്രത്യേക കോടതി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.(Prajwal Revanna convicted by Special Court in rape case)
സ്പെഷ്യൽ കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ശനിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. 2021-ൽ ഹോളേനരസിപുരയിലെ ഗാനിക്കട ഫാംഹൗസിൽ 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും എച്ച്ഡി രേവണ്ണയുടെ മകനും മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വൽ. ഹാസനിൽ നിന്നുള്ള എംപിയായിരുന്ന പ്രജ്വൽ, അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത കേസുകൾ കാരണം അപമാനകരമായ പരാജയം ഏറ്റുവാങ്ങി.