വൈദ്യുതി വിതരണം തടസപ്പെട്ടു ; മുംബൈ മോണോറെയിൽ ട്രെയിൻ ഉയരപ്പാതയിൽ കുടുങ്ങി |monorail train struck

മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷനു സമീപത്താണ് സംഭവം നടന്നത്.
monorail-train-struck
Published on

മുംബൈ : വൈദ്യുതിതകരാര്‍ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്.

ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

വൈദ്യുതിവിതരണത്തിലുണ്ടായ തകരാര്‍ കാരണമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com