കർണാടകയിൽ അധികാര തർക്കം അവസാനിക്കുന്നു: ഹൈക്കമാഡുമായി കൂടിക്കാഴ്ചയ്ക്ക് സിദ്ധരാമയ്യ സമയം തേടി | Siddaramaiah

നാളെ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച
Power struggle in Karnataka ends, Siddaramaiah seeks time to meet high command
Updated on

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിന്നിരുന്ന അധികാര തർക്കം അവസാനിക്കുന്നതിന്റെ സൂചന നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കോൺഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കൾ സമയം നൽകിയാൽ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് സിദ്ധരാമയ്യയുടെ തീരുമാനം.(Power struggle in Karnataka ends, Siddaramaiah seeks time to meet high command)

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചയ്ക്ക് പിന്നാലെയാണ് ഹൈക്കമാൻഡ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി ശ്രമം തുടങ്ങിയത്. ഇടഞ്ഞുനിന്ന ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ രണ്ട് തവണ പ്രാതൽ ചർച്ച നടത്തിയത് കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണ്. നാളെ (ബുധനാഴ്ച) കെ.സി. വേണുഗോപാലിനെ സിദ്ധരാമയ്യ നേരിട്ട് കാണും. മംഗളൂരുവിൽ വെച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

കർണാടകയിൽ അധികാര തർക്കം ഒഴിയുന്നതിന്റെ സൂചനയായാണ് ഈ പ്രാതൽ ചർച്ചകളെ വിലയിരുത്തുന്നത്. ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, പുതിയ ധാരണ പ്രകാരം 2028 വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരും. അടുത്ത തിരഞ്ഞെടുപ്പിൽ ഡി.കെ. ശിവകുമാർ പാർട്ടിയുടെ പ്രധാന മുഖമാകും.

സിദ്ധരാമയ്യ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്നതിൽ ഡി.കെ. ശിവകുമാറും സമ്മതിച്ചതായി എ.ഐ.സി.സി. വൃത്തങ്ങൾ അറിയിച്ചു. ഇരുവരും തമ്മിൽ ഇനി അധികാര തർക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാൻഡിന് ലഭിച്ചതെന്നും സൂചനയുണ്ട്.

നേരത്തെ, മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വർഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ, എം.എൽ.എമാരുമായി സംസാരിച്ച കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യക്കാണ് കൂടുതൽ പിന്തുണയെന്ന് പറഞ്ഞതോടെയാണ് ഡി.കെ. ശിവകുമാറും അയഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com