Karur stampede : 'കൊലയാളിയെ അറസ്റ്റ് ചെയ്യണം' : കരൂരിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

ഇതിന് പിന്നിൽ ഡി എം കെയും സെന്തിൽ ബാലാജിയും ആണെന്നാണ് ടി വി കെയുടെ ആരോപണം.
Karur stampede : 'കൊലയാളിയെ അറസ്റ്റ് ചെയ്യണം' : കരൂരിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ
Published on

ചെന്നൈ : കരൂരിൽ ടി വി കെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ വിജയക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ. കൊലയാളിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇതിലെ ആവശ്യം. (Posters against Vijay on Karur stampede)

കരൂർ നഗരത്തിലാകെ ഈ പോസ്റ്ററുകൾ കാണാം. ചോര പുരണ്ട കയ്യുള്ള വിജയുടെ ചിത്രം ഇതിലുണ്ട്. ഇത് തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ്.

എന്നാൽ, ഇതിന് പിന്നിൽ ഡി എം കെയും സെന്തിൽ ബാലാജിയും ആണെന്നാണ് ടി വി കെയുടെ ആരോപണം. അതേസമയം, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ടി വി കെയുടെ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com