ബിഹാറിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി: ഗതാഗതം പൂർണ്ണമായും നിർത്തലാക്കി

ബിഹാറിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി: ഗതാഗതം പൂർണ്ണമായും നിർത്തലാക്കി
Published on

വൈശാലി: ബിഹാറിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി. ദേശീയപാതയിലെ പാലത്തിലാണ് കുഴി. സംഭവമുണ്ടായത് വൈശാലി ജില്ലയിലാണ്.

കുഴി രൂപപ്പെട്ടത് എൻ എച്ച് 31 ലെ മേൽപ്പാലത്തിലാണ്. അറിയാൻ കഴിയുന്നത് ഈ പാലം നിർമ്മിച്ചിട്ട് അധികകാലം ആയിട്ടില്ലെന്നാണ്. കുഴി രൂപപ്പെട്ടിരിക്കുന്നത് ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ്. ഇതോടെ ഇതിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണ്.

രൂപപ്പെട്ടിരിക്കുന്ന കുഴിയിലൂടെ നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണാൻ കഴിയും. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

പാലത്തിൽ വലിയ കുഴി രൂപപ്പെട്ടത് തിങ്കളാഴ്ച്ചയാണ്. പാലം പ്രവർത്തനസജ്ജമായിട്ട് ആറ് മാസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂവെന്നാണ് എം എൽ എ അറിയിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com