അശ്ശീല ഉള്ളടക്കങ്ങള്‍: 25 ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ | Pornographic content

ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, 1986 സ്ത്രീകളുടെ അസഭ്യമായ പ്രാതിനിത്യ നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം
OTT
Published on

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ULLU, ALTT, ബിഗ് ഷോട്ട്‌സ്, desiflix തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് നടപടി. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

ഐടി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടപടി എടുത്തത്. ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, 1986 സ്ത്രീകളുടെ അസഭ്യമായ പ്രാതിനിത്യ നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

ALTT, ULLU, Big Shots App, Jalva App, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Kangan App, Bull App, Adda TV, HotX VIP, Desiflix, Boomex, Navarasa Lite, Gulab App, Fugi, Mojflix, Hulchul App, MoodX, NeonX VIP, Triflicks തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമുകള്‍ ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് എംഐബിയുടെ കണ്ടെത്തല്‍.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും, കുട്ടികള്‍ കാണാന്‍ പാടില്ലാത്തതുമായ കണ്ടെന്റുകള്‍ പ്രദര്‍ശിപ്പികുന്നത് ശിക്ഷാര്‍ഹമാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സൈറ്റുകള്‍ നിരോധിച്ചിരിക്കുന്നതെന്നും എംഐബി അറിയിച്ചു. നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതിനെ തുടര്‍ന്ന് മലയാളം ഒടിടി ആപ്പ് ആയ യെസ്മ ഉള്‍പ്പെടെ 18 പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com