National
പരിശീലന കേന്ദ്രത്തിലെ മോശം സൗകര്യങ്ങൾ; ഗോരഖ്പൂരിൽ ട്രെയിനി വനിതാ കോൺസ്റ്റബിൾമാരുടെ പ്രതിഷേധം | women constables
തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരായി, പരിശീലന കേന്ദ്രത്തിൽ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല, ശുചിമുറിയുടെ ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്.
ഗോരഖ്പൂർ: ഷാപൂരിലെ ബിച്ചിയയിൽ 600 ഓളം ട്രെയിനി വനിതാ കോൺസ്റ്റബിൾമാർ പരിശീലന കേന്ദ്രത്തിലെ മോശം സൗകര്യങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു(women constables). 26-ാമത് ബറ്റാലിയൻ പി.എ.സിയിൽ പോലീസ് പരിശീലനം നടത്തുന്ന കോൺസ്റ്റബിൾമാരാണ് ചൊവ്വാഴ്ച രാവിലെ പ്രതിഷേധം നടത്തിയത്.
തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരായി, പരിശീലന കേന്ദ്രത്തിൽ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല, ശുചിമുറിയുടെ ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. അതേസമയം, പരിശീലന കേന്ദ്ര മാനേജ്‌മെന്റിനോട് ഈ വിഷയം ഉന്നയിച്ചിട്ടും ഇതുവരെയും വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കോൺസ്റ്റബിൾമാർ വ്യക്തമാക്കി.