
ഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചി(എന്‍സിഎഇആര്‍)ന്റെ ഡയറക്ടര്‍ ജനറലാണ് ഇവര്‍.
ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്.കേന്ദ്ര മന്ത്രിസഭാ യോഗമാണ് പൂനം ഗുപ്തയുടെ നിയമനം ശരിവെച്ചത്.
ഐഎംഎഫിലും ലോക ബാങ്കിലും വാഷിംഗ്ടൺ ഡിസിയിൽ അടക്കം പ്രവർത്തിച്ച് പരിചയമുള്ള പ്രതിഭാശാലിയാണ് പൂനം ഗുപ്ത. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും, മേരി ലാൻഡ് സർവ്വകലാശാലയിലും അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്.