പോണ്ടിച്ചേരി : പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സർവകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു.
കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയൻ എസ്എഫ്ഐക്കാണ്. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്ഐ വിജയിച്ചു.