ന്യൂഡൽഹി: ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതോടെ, അദ്ദേഹത്തിന്റെ പിൻഗാമിയെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് "എത്രയും വേഗം" തന്നെ നടത്തേണ്ടിവരും.(Polls to elect next vice president to be held 'as soon as possible')
ഭരണഘടനയുടെ ആർട്ടിക്കിൾ 68 ലെ ക്ലോസ് 2 അനുസരിച്ച്, ഉപരാഷ്ട്രപതിയുടെ മരണം, രാജി അല്ലെങ്കിൽ നീക്കം ചെയ്യൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഒഴിവ് സംഭവിക്കുകയാണെങ്കിൽ, പിന്നാലെ"എത്രയും വേഗം" തിരഞ്ഞെടുപ്പ് നടത്തും.
ഒഴിവ് നികത്താൻ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് "അദ്ദേഹം സ്ഥാനമേൽക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പദവി വഹിക്കാൻ അർഹതയുണ്ടായിരിക്കും.