
ന്യൂഡൽഹി: ഇന്ത്യ മുഴുവൻ പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു(firecrackers). ഡൽഹിയിൽ മാത്രം മലിനീകരണം നിയന്ത്രിക്കാനുള്ള നയം നിലനിൽക്കില്ലെന്നും ശുദ്ധവായു ലഭിക്കാൻ മറ്റ് നഗരങ്ങളിലെ ജനങ്ങൾക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിൽ പടക്കങ്ങളുടെ വിൽപ്പന, സംഭരണം, ഗതാഗതം, നിർമ്മാണം എന്നിവ നിരോധിച്ച് ഇറങ്ങിയ ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഉന്നത പൗരർ ഉള്ളത് കൊണ്ട് മാത്രം ഡൽഹിയിൽ മാത്രം മലിനീകരണം നിയന്ത്രിക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു.
മാത്രമല്ല; ഇത് സംബന്ധിച്ച് ഡൽഹി-എൻസിആറിൽ പടക്കങ്ങളുടെ പൂർണ നിരോധനത്തിനെതിരായ ഹർജിയിൽ സിഎക്യുഎമ്മിന് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.