
ഡൽഹി: പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് തൽക്കാലം നിർത്തിവെച്ചു. തുടര്‍ച്ചയായി പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറിയത്. സംഘര്‍ഷത്തില്‍ 15ലേറെ കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്ക് പറ്റിയ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കർഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി വ്യക്തമാക്കി.