പട്ന: സംസ്ഥാനത്ത് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച ബീഹാറിലെ ഉദ്യോഗാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. സുരക്ഷാ ബാരിക്കേഡുകൾ ലംഘിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ അവർക്ക് നേരെ ലാത്തി വീശാൻ നിർബന്ധിതരായി.(Police use batons to disperse protesting job aspirants in Patna)
പട്നയിലെ ഡാക് ബംഗ്ലാവ് ക്രോസിംഗിന് സമീപം പ്ലക്കാർഡുകളുമേന്തി പ്രതിഷേധക്കാർ ഒത്തുകൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ബീഹാർ പോലീസിലെ കോൺസ്റ്റബിൾമാരുടെ നിയമനത്തിനുള്ള ആകെ ഒഴിവുകൾ പ്രഖ്യാപിക്കണമെന്നും പരീക്ഷാ തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.