ബീഹാർ : ഖഗാരിയയിലെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഥുരാപൂർ താന്തി തോലയിലെ റോഡരികിൽ, മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.50 വയസ്സുള്ള രവീന്ദ്ര കുമാറിന്റെ മൃതദേഹമാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. അതേസമയം , മരിച്ച ആളുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല, മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചയാൾ ഇന്നലെ രാത്രി ബന്ധുക്കളോടൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. അതിനാൽ തന്നെ വിഷ മദ്യത്തിന്റെ സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
മധുരാപൂർ താന്തി തോലയിലെ റോഡരികിലാണ് രവീന്ദ്ര കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ മുറിവുകളോ മുറിവുകളുടെ പാടുകളോ കണ്ടെത്തിയിട്ടില്ല. മരണകാരണത്തെക്കുറിച്ച് കുടുംബാംഗങ്ങലക്കും പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും പോലീസ് പറയുന്നു.
മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി,മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുമുണ്ട്.