
പ്രയാഗ്‌രാജ്: പാട്ടി തഹസിലെ രജിസ്ട്രി ഓഫീസിൽ നടന്ന വെടിവയ്പ്പിൽ 5 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്(registry office shooting). ഔറൈൻ ഗ്രാമത്തിൽ നിന്നുള്ള ശിവം പാണ്ഡെ (30), സഹോദരൻ വിപിൻ പാണ്ഡെ(25), ബിരൗട്ടി സ്വദേശി ജയ് പ്രകാശ് മൗര്യ, ലാൽഗഞ്ച് ബസാറിലെ ഹരീഷ് ജയ്‌സ്വാൾ, രാംകോളയിലെ അഖിലേഷ് ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 9 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
അതേസമയം പാട്ടി തഹസിൽ രജിസ്ട്രി ഓഫീസ് വെടിവയ്പ്പിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. പ്രതികളെ പിടികൂടാനായി പോലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.