കാൺപൂർ: ഹർബാസ്പൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയാതായി റിപ്പോർട്ട്(theft). വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീയെ ഉപദ്രവിച്ച ശേഷം ആഭരങ്ങളും 10,000 രൂപയും മോഷ്ടാവ് അപഹരിച്ചു. മൂർച്ചയുള്ള ആയുധവുമായി മേൽക്കൂരയിലൂടെയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയതെന്നാണ് വിവരം.
തുടർന്ന് സ്ത്രീയെ ഉപദ്രവിക്കുകയും ബോധരഹിതയാക്കുകയും ചെയ്തത്തയായി പരാതിയിൽ പറയുന്നു. സംഭവത്തിൽ വീട്ടുടമയായ അതുൽ ശർമ്മ പോലീസിൽ പരാതി നൽകി. അതേസമയം, പോലീസ് നടത്തിയ പരിശോധനയിൽ, അലമാരയുടെയും പെട്ടിയുടെയും പൂട്ടുകൾ താക്കോൽ ഉപയോഗിച്ച് തുറന്നിരിക്കുന്നതായി കണ്ടെത്തി.
മാത്രമല്ല; പുറത്ത് നിന്ന് മേൽക്കൂരയിലേക്ക് കയറാൻ മാർഗവുമില്ലാത്തതും പോലീസിൽ സംശയം ഉണ്ടാക്കിയതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.