
ഇൻഡോർ: മധ്യപ്രദേശിലെ റാവു റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി(railway tracks). തീവണ്ടി തട്ടി രണ്ട് കഷണങ്ങളായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഐസ്ക്രീം ഫാക്ടറിയിൽ സെയിൽസ്മാനായ ദേവാസ് സ്വദേശി വിശാൽ ഗുർജാർ(30) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിശാൽ ആത്മഹത്യ ചെയ്തതാണോ അതോ അബദ്ധത്തിൽ ട്രെയിനിൽ ഇടിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റെയിൽവേ ട്രാക്കിൽ രാത്രി 8:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.