
ബംഗളൂരു: മൈസൂരുവിൽ റേവ് പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
പതിനഞ്ചോളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.