
പട്ന : ബീഹാറിലെ ബെട്ടിയ പോലീസ് ലൈനിൽ ഒരു കോൺസ്റ്റബിൾ മറ്റൊരു കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തുടർച്ചയായി 12 വെടിയുണ്ടകൾ പ്രയോഗിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ തന്റെ അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരു നിർണായക വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച പോലീസുകാരൻ തന്റെ അടുത്ത സുഹൃത്തും സഹ പ്രവർത്തകനെഇയാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
ബെട്ടിയ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സർവ്ജീത് സഹ, കോൺസ്റ്റബിൾ സോനുവിനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെടിയേറ്റ സോനുവിന്റെ ശരീരം കഷണങ്ങളായി ചിതറിപ്പോയതായാണ് റിപ്പോർട്ട്. തലയോട്ടിയുടെ ഇടതുഭാഗവും പിൻഭാഗവും തലച്ചോറിൽ നിന്ന് വേർപെട്ടു. നെഞ്ചിന്റെ ഇടതുവശത്താണ് വെടിയുണ്ട തുളച്ചു കയറിയത്. വലതു കണ്ണിനും മൂക്കിനും ഇടയിൽ ഒരു വെടിയുണ്ട തുളച്ചുകയറിയിരുന്നു. വെടിയേറ്റ പരിക്ക് കാരണം ശരീരത്തിന്റെ പല ആന്തരികാവയവങ്ങളും പുറത്തുവന്നിരുന്നു.
സംഭവദിവസം രാത്രി സോനുവും സർവ്ജീത്തും ബാരക്കിൽ ഡ്യുട്ടിക്കായി തയ്യാറെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേർക്കും പട്രോളിംഗിന് പോകേണ്ടതായിരുന്നു. പെട്ടെന്ന് സർവ്ജീത് ഇൻസാസ് റൈഫിളിൽ നിന്ന് സോനുവിന് നേരെ 12 വെടിയുണ്ടകൾ ഉതിർത്തു. കൊലപാതകം നടത്തിയ ശേഷം, അയാൾ ബാരക്കിന്റെ മേൽക്കൂരയിൽ കയറി, ഉറക്കെ അലറാൻ തുടങ്ങി. ഈ കൊലപാതകത്തിന് പിന്നിലെ കാരണം സർവ്ജീത്തിന്റെ ഉള്ളിൽ ഉയർന്നുവന്ന ഒരു സംശയമായിരുന്നു. സോനു ഭാര്യയോട് സംസാരിക്കുന്നത്തിൽ അയാൾക്ക് സംശയം തോന്നിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.