
മധുര: മധുര ജില്ലയിലെ സിലൈമാനിൽ പകുതി കത്തിച്ച നിലയിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി(murder). തിങ്കളാഴ്ച വൈകുന്നേരം ഇളമനൂരിലെ ഒരു ജലാശയത്തിന് സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം രക്തക്കറ പുരണ്ട ഒരു കല്ലും ഉണ്ടായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തിലെ യൂണിഫോം ഷർട്ട് ഉപയോഗിച്ച് ഷർട്ട് തുന്നിയ തയ്യൽക്കാരനെ കണ്ടെത്തി. ഇതോടെ മരിച്ചയാൾ മധുരയിലെ ഒതക്കടൈയിലെ സുതന്തിര നഗറിൽ പ്രസന്ന(17)യാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് കുടുംബാംഗങ്ങൾ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രസന്ന സിലൈമാനിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്.