അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ പടുകൂറ്റൻ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ഡൽഹി, അഹമ്മദാബാദ്, യുപി പോലീസ് സേനകളുടെ രസകരമായ പോസ്റ്റുകൾ (Police Cricket Trolls). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് ഇന്ത്യ കിവികളെ തകർത്ത് കിരീടം നിലനിർത്തിയത്. ഇന്ത്യൻ ബാറ്റിംഗ് നിര സിക്സറുകളും ഫോറുകളും വാരിക്കൂട്ടിയപ്പോഴാണ് പോലീസിന്റെ ‘എക്സ്’ ഹാൻഡിലുകളിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.
CASE STATUS UPDATE 🚔
Earlier complaint: Ball going missing.
New complaint: Entire batting lineup going missing.
Our assessment: This is not a law & order problem.
This is Bumrah. 🎯🇮🇳#INDvNZ #T20WorldCup2026Final pic.twitter.com/218PYJQ9r6— UP POLICE (@Uppolice) March 8, 2026
ഇന്ത്യൻ ഇന്നിംഗ്‌സിനിടെ ഡൽഹി പോലീസ് കുറിച്ചത് ഇങ്ങനെയായിരുന്നു: “പ്രിയപ്പെട്ട അഹമ്മദാബാദ് പോലീസ്, പന്ത് കാണാനില്ലെന്ന് പറഞ്ഞ് കിവികളിൽ നിന്ന് നിങ്ങൾക്ക് പരാതി ലഭിച്ചേക്കാം. അത് ഗൗരവമായി എടുക്കേണ്ടതില്ല. ഞങ്ങളുടെ ബാറ്റ്‌സ്മാൻമാർ പന്തുകൾ ഗാലറിയിലേക്ക് അയക്കുന്നതാണ്.” ഇതിന് അഹമ്മദാബാദ് പോലീസ് നൽകിയ മറുപടിയും ഒട്ടും കുറഞ്ഞില്ല. “വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഇത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്” എന്നായിരുന്നു അവരുടെ പരിഹാസം. പിന്നാലെ യുപി പോലീസും രംഗത്തെത്തി. “ആദ്യ പരാതി പന്തുകൾ കാണാനില്ല എന്നതായിരുന്നു. പുതിയ പരാതി അവരുടെ ബാറ്റിംഗ് നിരയെ മുഴുവനായി കാണാനില്ല എന്നതാണ്” എന്നായിരുന്നു യുപി പോലീസിന്റെ കുറിപ്പ്.
Dear @AhmedabadPolice 👮♂️,
You may get ball disappearance complaints from Kiwi’s 🇳🇿No need to take it seriously…🚫 it’s our batsmen sending them to the stands 🏏🇮🇳#INDvNZ#T20WorldCup2026final#IndiaVsNewZealand
— Delhi Police (@DelhiPolice) March 8, 2026

