മുംബൈ: മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിടെ പോലീസ് കോൺസ്റ്റബിൾമാർക്ക് നേരെ ആക്രമണമുണ്ടായി(anti-drug operation). ആക്രമണത്തിൽ ദിയോനാർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ ഭലേറാവു, സൂര്യവംശി എന്നിവർക്ക് പരിക്കേറ്റു.
രാത്രി 10.45 ഓടെയാണ് സംഭവം നടന്നത്. മയക്കുമരുന്ന് ഉപയോഗത്തിൽ ഏർപ്പെട്ടിരുന്നതായി ആരോപിക്കപ്പെടുന്ന 5 പേരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നിലവിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം സംഭവത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.