
മഹാരാഷ്ട്രാ: മുംബൈയിലെ നളസൊപ്പാറ സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിളിനെ തീവണ്ടി തട്ടി(accident). ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കാണ്ടിവാലിയിലെ സമത നഗർ പോലീസ് സ്റ്റേഷനിലെ ഗണേഷ് റൗൾ (30) ആണ് കൊല്ലപ്പെട്ടത്.
ജോലിസ്ഥലത്തേക്ക് തിരക്കിട്ട് പോകുന്നതിനിടയിൽ പാളം മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് തീവണ്ടി തട്ടിയത്. സംഭവം നടന്നയുടൻ സ്റ്റേഷൻ മാസ്റ്റർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.